രമേശൻ നാവടക്കണം; കാഞ്ഞങ്ങാട് പയറ്റി പരാജയപ്പെട്ട വിഭാഗീയ രാഷ്ട്രീയം തുളുനാട്ടിൽ വിലപോവില്ല

രമേശൻ നാവടക്കണം; കാഞ്ഞങ്ങാട് പയറ്റി പരാജയപ്പെട്ട വിഭാഗീയ രാഷ്ട്രീയം തുളുനാട്ടിൽ വിലപോവില്ല

0 0
Read Time:3 Minute, 51 Second

ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സംബന്ധമായി ഇന്നലെ എസ്‌ സി – എസ് ടി വിഭാഗത്തിനുള്ള വാക്‌സിനേഷൻ സമയത്ത് നടന്ന ചില അനിഷ്ട സംഭവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി ആയിരുന്ന വി.വി.രമേശൻ നടത്തുന്ന നുണ പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണം . കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് രമേശന് വേണ്ടി പ്രവർത്തിച്ചവരാണ് അവിടെ കൂടുതലും ഉണ്ടായിരുന്നത് . കലക്ക് വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് രമേശൻ നടത്തുന്നത്. അവിടെ ജനങ്ങൾ ചോദ്യം ചെയ്തത് മുസ്ലിം ലീഗിന്റെ തലയിൽ വെച്ച് കെട്ടുക വഴി കേരള സർക്കാറിൻറെ വാക്സിൻ ലഭ്യമാക്കുന്നതിൽ ഉണ്ടാകുന്ന പോരായ്മകളിൽ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് നടത്തുന്നത്. കേരള സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളെ തുടർന്നാണ് കേരളത്തിലങ്ങോളമിങ്ങോളം കോവിഡ് വാക്സിൻ ലഭ്യമാകാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. കൃത്യ സമയത് വാക്‌സിൻ ലഭ്യമാകാതെ കാലതാമസം വരുന്നത്
വാക്‌സിൻ വിതരണത്തിലെ ആശാസ്ത്രിയമായ നടപടി കൊണ്ടാണെന്നും അത് ചോദ്യം ചെയ്യുക എന്നത് പൗരന്റെ അവകാശമാണെന്നും, അതിനെ ചോദ്യം ചെയ്തതിനെ ദുർവ്യാഖ്യാനം ചെയ്ത് കാഞ്ഞങ്ങാട് കളിച്ച വൃത്തികെട്ട രാഷ്ട്രീയം ഇവിടെയും പയറ്റാനാണ് രമേശന്റെ മോഹമെമെങ്കിൽ അതിനെ പ്രതിരോധിക്കാൻ തന്നെയാണ് മുസ്ലിം ലീഗിൻ്റെയും തീരുമാനമെന്ന് മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.എം സലീം പറഞ്ഞു.
വാക്കേറ്റത്തെയും അനിഷ്ടമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലൽ യാതൊരു തരത്തിലും മുസ്ലിം ലീഗിനോ യുത്ത് ലീഗിനോ ഒരു ബന്ധവുമില്ല . മഞ്ചേശ്വരം മണ്ഡലത്തിൽ ജനങ്ങൾക് മുസ്ലിം ലീഗിനെ നന്നായി അറിയാം ,മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ഗുണ്ടായിസമോ കൊലപാതകമോ മുസ്ലിം ലീഗിൻറെ നേതൃത്വത്തിൽ നടന്നിട്ടില്ല
അത് നടത്തിയത് ആരെന്ന് രമേശന് അറിയില്ലങ്കിൽ മംഗൽപാടി പഞ്ചയത്ത് മെമ്പറും ഡി വൈ എഫ് ഐ നേതാവും ആയിരുന്ന സത്താറിന്റെ കുടുംബത്തോടോ പ്രതാപ് നഗറിൽ കൊല്ലപ്പെട്ട സിദ്ദിഖിന്റെ കുടുംബത്തോടോ ചോദിക്കാം . സത്താറിന്റെ കൊലപാതകികൾ ഇപ്പോൾ സിപിഎം ന്റെ തണലിലാണ് കഴിയുന്നതെന്ന് നാട്ടുകാർക്കറിയാം. മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി
ഉമർ അപ്പോളോ സ്വാഗതം പറഞ്ഞു
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പിഎം സലിം അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. ,ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസഫ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശോകൻ , ട്രഷറർ മാദേരി അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!