Read Time:1 Minute, 18 Second
മഞ്ചേശ്വരം: മഞ്ചേശ്വരം ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. സുരക്ഷാ ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
വാച്ച്മാനെ കെട്ടിയിട്ട് തലയ്ക്കടിച്ചാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറിയുടെ പൂട്ടു പൊളിച്ചാണ് സംഘം അകത്ത് കയറിയത്. രണ്ട് വാഹനങ്ങളിലായി എത്തിയാണ് സംഘം കവര്‍ച്ച നടത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാച്ച്മാന് ഇത്തരത്തിലാണ് മൊഴി നല്‍കിയിരിക്കുന്നത്.
ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ് അടക്കമുള്ളവ എത്തി പരിശോധന നടത്തുകയാണ്.