മഞ്ചേശ്വരം: മള്ഹർ സ്ഥാപനങ്ങളുടെ ചെയർമാനും ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങളുടെ ആറാമത് ഉറൂസ് മുബാറകിന് ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാവും.സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നൽകും.തുടർന്ന് നടക്കുന്ന മൗലിദ്& ഖതമുൽ ഖുർആൻ മജ്ലിസിന് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകും.
രാത്രി ഏഴ് മണി മുതൽ നടക്കുന്ന ഉദ്ഘാടന സെഷനിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. ഖാസി സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്ല്യാർ മച്ചമ്പാടി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും.ഹംസക്കോയ ബാഖവി കടലുണ്ടി അനുസ്മരണ പ്രഭാഷണം നടത്തും.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രസംഗിക്കും. സ്വലാത്ത് മജ്ലിസിനും സമാപന കൂട്ടുപ്രാർത്ഥനക്കും മള്ഹർ വൈ.ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും. മള്ഹർ ജന.സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ധീൻ സഅദി തങ്ങൾ കൊന്നാര സ്വാഗതവും ജനറൽ മാനേജർ ഹസൻ കുഞ്ഞി നന്ദിയും പറയും.
24 ശനിയാഴ്ച രാത്രി കാന്തപുരം അബ്ദുലെത്തീഫ് സഖാഫിയുടെ മദനീയ പ്രഭാഷണവും 25 ഞായറാഴ്ച രാത്രി പത്തപ്പിരിയം സഫ്വാൻ സഖാഫിയുടെ അറിവിൻ നിലാവ് മജ്ലിസും നടക്കും.

ഖാസി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ഉറൂസിന് ഇന്ന് കൊടി ഉയരും
Read Time:2 Minute, 5 Second