Read Time:1 Minute, 5 Second
മൊഗ്രാൽ. തഖ്വാ മസ്ജിദ് പരിധിയിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഈദ് ദിനത്തിൽ തഖ്വാ യുവജന കൂട്ടായ്മ മൊമൊന്റോ നൽകി അനുമോദിച്ചു.
ചടങ്ങിൽ മുർഷിദ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് തഖ്വാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ, സെക്രട്ടറി മുഹമ്മദ് എം എ, ട്രഷറർ എം കെ ഹംസ, യുവജന കൂട്ടായ്മ പ്രതിനിധികളായ എ കെ ലത്തീഫ് അരമന, അബ്ദുള്ള, കെ വി അഷ്റഫ് എന്നിവർ ഉപഹാരം വിതരണം ചെയ്തു. മുനീർ കെ വി, റഷീദ്, ദിൽഖുഷ്, എ കെ നാസിർ, അബ്ദുൽ ഖാദർ, അഫ്വാൻ,സിനാൻ,മുബഷിർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി. കെ വി അഷ്റഫ് സ്വാഗതം പറഞ്ഞു.


