‘റയിമുച്ച’ എന്ന വ്യക്തിത്വം..
ചിലരുടെ അപ്രതീക്ഷ മരണം വല്ലാതെ നമ്മളെ വേദനിപ്പിക്കുന്നു..
മരണം..
ക്ഷണിക്കപ്പെടാത്ത ഒരു അതിഥി യാണെന്നറിഞ്ഞിട്ടും, ചില വ്യക്തികൾ നമ്മളിൽ നിന്നും
വിടപറയുമ്പോൾ
വല്ലാത്തൊരു വിങ്ങലാണ്..
റയിമുച്ച എല്ലാവരുടെയും
സുഹൃത്തായിരുന്നു.. ഒരിക്കൽ പോലും ആരോടും
പിണക്കമോ, പരാതിയോ, പരിഭവങ്ങളോ ഇല്ലാതെ നിഷ്കളങ്കമായി എന്നും ചിരിച്ചു കൊണ്ടിരിക്കുന്ന
ആ മുഖം മനസ്സിൽ തെളിഞ്ഞു വരുന്നു..
തൂവെള്ള വസ്ത്രം ധരിച്ച്, കൈയ്യിൽ ഒരു ടവ്വലുമായി റോഡരികിലൂടെ
പതുക്കെ
നടന്നുപോകുന്ന
റയിമുച്ചാന്റെ വിയോഗം ഉൾകൊള്ളാൻ കഴിയാതെ ഒരു നാട് മൊത്തം തേങ്ങുകയാണ്..
സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പ് എല്ലാവരുമായും
കുശലം പറഞ്ഞു കൊണ്ടിരുന്ന നേരം..
ഞാനും കൂടി അവിടെ എത്തിയപ്പോൾ
നിഷ്കളങ്കനായ റയിമുച്ച സെലാം പറഞ്ഞു..
അല്പസ്വല്പം രാഷ്ട്രീയം പറഞ്ഞു ഞങ്ങൾ തർക്കിച്ചു..
അദ്ദേഹത്തിന്റെ ക്ഷമ പരീക്ഷിക്കാൻ ഞാൻ വീണ്ടും തർക്കിച്ചെങ്കിലും
മറുപടി പറയാതെ മന്ദഹസിച്ച മുഖമാണ് ഇപ്പോഴും ഞാനോർക്കുന്നത്.
ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട്
അൻച്ചുവിന്റ നേതൃത്വത്തിൽ
പ്രശസ്ത കാരുണ്യ പ്രവർത്തകൻ ഖയ്യൂം മാന്യയുടെ
‘ അഭയം’ ഡയാലിസിസ് സെന്റർ സന്ദർശിക്കാൻ പോയപ്പോൾ ആ കൂട്ടായ്മയിൽ റയിമുച്ചയും ഉണ്ടായിരുന്നു..
യാത്രയിലുടനീളം
ഞങ്ങൾ അദ്ദേഹത്തോട്
ഒരു പാട് തമാശകൾ പറഞ്ഞെങ്കിലും ഒരു ഘട്ടത്തിലും
ദേഷ്യത്തോടെ
പ്രതികരിക്കാത്ത
ആ നിഷ്കളങ്കത ജീവിതം തന്നെയായിരുന്നു
മറ്റുള്ളവർക്കുളള സന്ദേശം.!!
രോഗം സ്ഥിരീകരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് റോഡരികിലൂടെ
തൂവെള്ള വസ്ത്രം ധരിച്ച് ശാന്തനായി
നടന്നുപോകുന്ന
കാഴ്ച..
ഹോൺ മുഴക്കി
കൈ വീശി കാണിക്കാൻ ഇനി
റയിമുച്ച ഇല്ലല്ലോ..
റയിമുച്ചയുടെ വിയോഗം ഒരു തേങ്ങലായി എന്നുമുണ്ടാകും..
പരലോകത്ത്
അദ്ദേഹത്തിന് പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ..
@sali.seegandady