ഉപ്പള : കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും എ ജെ ഐ സ്കൂൾ മാനേജറും ആയിരുന്ന ബഹ്റൈൻ മുഹമ്മദിൻ്റെ പേരിൽ അനുസ്മരണ യോഗം നടത്തി. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി എ മൂസ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി എം സലിം അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം എംഎൽഎ, എ കേ എം അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തി.പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഉമർ അപ്പോളോ സ്വാഗതം പറഞ്ഞു.
പ്രാർത്ഥന സദസിന് നൗഷാദ് ഉസ്താദ് നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡൻഡ് എം ബി യുസഫ് ,സീനിയർ വൈസ് പ്രസിഡെന്റ് അബ്ദുല്ല മാളിക,അഷ്‌റഫ് സിറ്റിസൺ ,മക്ബൂൽ, ഉമർ ബന്ഗിമൂല ,മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി എം മുസ്തഫ ,ബ്ളോക് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് യുസഫ് ഹേരൂർ ,പഞ്ചായത്ത് മെമ്പർമാർ കോൺഗ്രസ് നേതാവ് ബാബു എന്നിവർ പങ്കെടുത്തു. പ്രവാസി ലീഗ് മണ്ഡലം ട്രഷറർ അബ്ദുല്ല മാദേരി നന്ദി പറഞ്ഞു.

മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “ബഹ്റൈൻ മുഹമ്മദ് അനുസ്മരണ യോഗവും പ്രാർത്ഥനാ സദസും” നടത്തി
Read Time:1 Minute, 34 Second