Read Time:1 Minute, 14 Second
ഉപ്പള: 30വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ യൂസുഫ് പച്ചിലംപാറയ്ക്ക് സ്വീകരണം നൽകി മംഗൽപാടി ജനകീയ വേദി.
സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ,മംഗൽപാടി ജനകീയ വേദിയുടെ പ്രവാസി ഉപദേശക സമിതിയിലെ മുതിർന്ന അംഗവും,കെ.എം സി.സി സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയുമായിരുന്നു യൂസുഫ്.
നാടിന്റെ സാമൂഹ്യ പ്രശ്നങ്ങളിൽ ശക്തമായി ഇടപെട്ട് മംഗൽപാടി ജനകീയ വേദിയിലൂടെ നാടിന്റെ വികസന പ്രവർത്തനത്തിന് മുന്നിലുണ്ടാവുമെന്ന് സ്വീകരണ യോഗത്തിൽ യൂസുഫ് പറഞ്ഞു.
മംഗൽപാടി ജനകീയ വേദി കൺവീനർ അബൂ തമാം ബൊക്കെ നൽകി സ്വീകരിച്ചു,മഹ്മൂദ് കൈക്കമ്പ ഷാൾ അണിയിച്ചു, റൈഷാദ് ഉപ്പള,അഷാഫ് ഉപ്പള,സൈനുദ്ദീൻ അട്ക്ക സംബന്ധിച്ചു.


