ബന്തിയോട്: ബന്തിയോട്പെ-ർമുദെ റോഡിൽ ഡബിൾ ഗേറ്റിനടുത്ത് അഞ്ചോളം കൂറ്റൻ മരങ്ങൾ എച്ച്.ടി വൈദ്യുതി ലൈനിലേക്ക് വീഴാൻ തയ്യാറിയി ദുരന്തം വിളിച്ചു വരുത്തുന്ന കാഴ്ച ആശങ്കയുളവാക്കുന്നു.
രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് എച്.ടി ലൈനിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വൻ ദുരന്തം ഒഴിവായിരുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതിയില്ലായ്മ ഇവിടത്തെ കുട്ടികളുടെ പഠനത്തിന് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. പി.ഡബ്ലിയു സ്ഥലത്തുള്ള മരങ്ങൾ പഞ്ചായത്ത് അധികൃതർ മുറിച്ച് മാറ്റണമെന്നും ഞങ്ങൾ അതിനുത്തരവാദിയല്ലെന്നുമാണ് അധികൃതർ പറയുന്നത്.
എല്ലാ വർഷവും കാലവർഷത്തിന് മുമ്പ് വൈദ്യുതിലൈനിലേക്ക് തടസ്സമാകുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന്റെ പേരിൽ കറന്റ് കട്ട് ചെയ്തിടുന്നെങ്കിലും ഇത്തരം ദുരന്തങ്ങളുടെ ആശങ്കയൊഴിയുന്നില്ലെന്നും പരാതിയുണ്ട്.
വൻ അപകടം പതിയിരിക്കുന്ന ഇവിടെ ഒന്നും സംഭവിക്കാതിരക്കട്ടെ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.


