കുമ്പള: ആരിക്കാടി റെയിൽവേ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ട്: ജനജീവിതം ദുസ്സഹമാകുന്നതായി പരാതി.
തുടർച്ചയായ 4മത് വർഷമാണ് ഈ വഴിയുള്ള ഗതാഗതം മുടങ്ങുന്നത്.നിരവധി തവണ റെയിൽവേ അധികാരികൾക്കും,എം.പി,എം.എൽ.എ,പഞ്ചായത്ത്കളിൽ പരാധി നൽകിയെങ്കിലും പരിഹാരമൊന്നും കൈകൊണ്ടില്ല. മഴ ശക്തമാകുമ്പോൾ അത്യാവശ്യ യാത്ര പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ് റെയിൽവേ ട്രാക്കിന് മറുഭാഗത്തുള്ളവർ.
ഒരാളുടെ അരയോളം വെള്ളം കെട്ടി നിൽക്കുന്ന സന്ദർഭത്തിൽ വെള്ളം പമ്പ് ചെയ്ത് പുറത്ത് വിടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും, ചെറിയ തോതിൽ കാറ്റും മഴയും ഉണ്ടാവുമ്പോൾ പതിവ് കറന്റ് പോക്ക് ഇതിനും തടസ്സമാകുന്നു.
മഴക്കാലത്ത് ഓട്ടോ,ടാക്സികൾ പോലും വിളിച്ചാൽ വരാൻ സമ്മതിക്കാറില്ലെന്നും പരാതിയുണ്ട്. രാത്രി വൈദ്യുതിയില്ലാത്ത നേരത്ത് പരിചയമില്ലാത്ത വാഹനങ്ങൾ ഇത് വഴി വന്നാൽ അപകടം പോലും സംഭവിക്കാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
ആരിക്കാടി റെയിൽവേ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ട്: ജനജീവിതം ദുസ്സഹമാകുന്നതായി പരാതി
Read Time:1 Minute, 30 Second