കോഴിക്കോട് വനത്തിൽ കുടുങ്ങിയ മംഗൽപാടി സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ രകഷപ്പെടുത്തി ;ലോക്ഡൗൺ ലംഘനത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട് വനത്തിൽ കുടുങ്ങിയ മംഗൽപാടി സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ രകഷപ്പെടുത്തി ;ലോക്ഡൗൺ ലംഘനത്തിന് പോലീസ് കേസെടുത്തു

0 0
Read Time:1 Minute, 27 Second

കോഴിക്കോട്:
കോഴിക്കോട് കട്ടിപ്പാറ അമരാട് വനത്തിൽ അകപ്പെട്ട യുവാക്കളെ കണ്ടെത്തി. കാസറഗോഡ് ബന്തിയോട് സ്വദേശികളായ മുഹമ്മദും, അബ്ദുല്ലയുമാണ് വനത്തിൽ കുടുങ്ങിയത്.
ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിനായെത്തി വഴിതെറ്റി 15കിലോമീറ്ററുകളോളം ഉൾവനത്തിൽ കുടുങ്ങിയ കാസർകോട് സ്വദേശികളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും,പോലീസും,ഫയർഫോഴ്സും ചേർന്ന് കണ്ടെത്തിയത്.
ഇന്നലെയാണ് യുവാക്കൾ വനത്തിൽ അകപ്പെട്ടത്.മഴയും, പ്രതികൂല കാലാവസ്ഥയും കാരണം ഇന്ന് രാവിലെയോടെ കൂടെയാണ് തെരച്ചിൽ സംഘത്തിന് ഇവരുടെ അടുക്കൽ എത്താൻ സാധിച്ചത്. നിറയെ കാട്ടാനകളുള്ള വനത്തിൽ രാത്രി കഴിച്ച് കൂട്ടിയതിന്റെ പേടി ഇരുവർക്കും രാവിലെ വരെ മാറിയിട്ടില്ലായിരുന്നു.
നേരം വൈകിയിട്ടും വനത്തിന് പുറത്ത് ഇവരുടെ ബൈക്ക് കണ്ടെത്തിയതാണ് ആളുകൾ വനത്തിൽ അകപ്പെട്ടതായി മനസ്സിലായത്
ലോക്ഡൗൺ ലംഘനത്തിന് പോലീസ് കേസെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!