Read Time:1 Minute, 17 Second
ഉപ്പള:
പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സത്യാഗ്രഹം നടത്തി.
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് ചെയർമാനുമായ ടി എ മൂസാ സാഹിബിന്റെ വീട്ടിൽ കുടുംബത്തോടൊപ്പം സത്യാഗ്രഹ സമരത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി മാസ്റ്റർ, കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഫി പത്വാടി, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ് റെഡ് ക്ലബ്ബ്, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് മാലി, ജനറൽ സെക്രട്ടറി അനീസ് പത്വാടി, ജബ്ബാർ പത്വാടി പങ്കെടുത്തു.


