ഉപ്പള: “യു കെ യൂസഫ് എഫക്ട് സീ വേവ് ബ്രേക്കേർസ്” എന്ന പദ്ധതി മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും അനുയോജ്യമായ നിലയിൽ തീരദേശം സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ സംരക്ഷണത്തിന് ഇതിന് സംസ്ഥാന സർക്കാർ 17000 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. സർക്കാർ പദ്ധതിയുടെ ചെലവ് 17000 കോടിക്ക് പകരം കേവലം 4000 കോടി രൂപ ചെലവിൽ “യു കെ യൂസഫ് എഫക്ട്സ് സീ വേവ് ബ്രേക്കേർസ്” പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്ന് യുകെ യൂസഫ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സർക്കാരിന് മത്സ്യ,തൊഴിലാളികൾക്ക് പാർപ്പിടങ്ങൾ,കടലോര ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ ,മത്സ്യ വ വിപണന കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയവ ഈ നിർമ്മിതിയുടെ മുകളിൽ ഭാവിയിൽ നിർമ്മാണം നടത്താമെന്നും യു.കെ യൂസഫ് പറഞ്ഞു. യു കെ അബ്ദുൽ റഹ്മാൻ ഫൈസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ലോകോത്തര നിലവാരത്തിൽ കടൽതീരത്തെ ശാശ്വതമായി സംരക്ഷിക്കുന്ന പദ്ധതിയുമായി യു.കെ യൂസഫ്
Read Time:1 Minute, 26 Second