Read Time:1 Minute, 12 Second
മഞ്ചേശ്വരം: എം എൽ എ ആയതിനുശേഷം ആദ്യമായി ഓഫീസ് സന്ദർശനം നടത്തിയ എ കെ എം അഷ്റഫ് എംഎൽഎക്ക് പ്രൗഡോജ്വല സ്വീകരണം നൽകി ബങ്കര മഞ്ചേശ്വരം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി.
മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന ചടങ്ങിൽ ബങ്കര മഞ്ചേശ്വരം മേഖലയിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും കാടിയാർ പുഴയിൽ നിറഞ്ഞു കൂടിയ മണൽ നീക്കംശചെയ്യാനും, മത്സ്യത്തൊഴിലാളികളുടെ പട്ടയത്തിന് പരിഹാരം കണ്ടെത്താനും എംഎൽഎ ക്ക് നിവേദനം നൽകി.
ശാഖാ പ്രസിഡണ്ട് എസ് കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ അബൂബക്കർ ,യർമുള്ള,അബ്ദുൽ റഹ്മാൻ, മൊയ്തീൻകുഞ്ഞി ഹബീബ് മഹമൂദ്, ലത്തീഫ് കെഎസ് ,ലത്തീഫ് ഹസൻ കുഞ്ഞി, ചടങ്ങിൽ പങ്കെടുത്തു
ശാഖാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം സ്വാഗതവും ,മുഹമ്മദ് പാവൂർ നന്ദിയും പറഞ്ഞു .