ദമാം:
സൗദി കിഴക്കൻ പ്രാവിശ്യ കെഎംസിസി ജ.സെക്രട്ടറിക്ക് യാത്ര അയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കെ.എം.സി.സി ജനറൽ സെക്രട്ടറി യൂസുഫ് പച്ചിലംപാറക്ക് ഉജ്വല യാത്രഅയപ്പ് നൽകി.
അൽ ഖോബാർ വെൽക്കം ഹോട്ടലിൽ വെച്ച്
പ്രസിഡന്റ് ബഷീർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വൈസ് ചെയർമാൻ ഹബീബ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഇബ്രാഹിം പെർവാടി, വൈസ് ചെയർമാൻ റസാഖ് ഓണന്ത, സെക്രട്ടറി നിസാം ഉപ്പള ഗേറ്റ്, ട്ട്രശറർ അലി ചിപ്പാർ, മുന്നാ ഭായി, ഇബ്രാഹിം കടമ്പാർ, ഹനീഫ് പച്ചിലംപാറ, സാദിക്ക് പൂക്കാര, അഷ്‌റഫ് കയർകട്ട, ഖലീൽ വോർകാമ്പ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബഷീർ ഉപ്പള, ഹബീബ് മൊഗ്രാൽ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് അബൂബക്കർ പെർവാടി, വൈസ് ചെയർമാൻ റസാഖ് ഓണന്ത എന്നിവർ ഷാൾ അണിയിച്ചു ആദരിച്ചു.
ഹജ്ജിനു യാത്ര തിരിക്കുന്ന പ്രസിഡന്റ് ബഷീർ ഉപ്പളക്ക് വൈസ് പ്രസിഡന്റ് മുന്നാ ഭായിയും, ഇബ്രാഹിം കടമ്പാറും ചേർന്നു ഷാൾ അണിയിച്ചു ആദരിച്ചു.
“മദീന പള്ളിയിൽ ഇഹ്തികാഫ് ഇരിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ട്ടപ്പെടുന്നത് ജനങ്ങളുടെ ദുരിതം അകറ്റാൻ പ്രവർത്തിക്കുന്നതാണ്” എന്ന പ്രവാചക വചനം മുൻനിർത്തി ജനങ്ങൾക്ക്
വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ശ്രമിക്കണം എന്ന് യൂസുഫ് പാച്ചിലമ്പാറ തന്റെ മറുപടി പ്രസംഗത്തിൽ ഉണർത്തി.
മുപ്പതു വർഷത്തോളം വരുന്ന പ്രവാസ ജീവിതത്തിനിടയിൽ കെ.എം.സി.സി.യുടെ ഭാഗമായും അല്ലാതെയും തന്നാൽ കഴിയുന്ന രീതിയിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിന് സംഘടനയും, പാർട്ടി നേതൃത്വവും, അണികളും നൽകിയ സഹായ സഹകരണം നന്ദിയുടെ സ്മരിക്കുകയാണ് എന്നും യൂസുഫ് കൂട്ടിച്ചേർത്തു.
തുടർന്നും എന്റെ എല്ലാ സഹായ സഹകരണം സംഘടനയ്ക്ക് ഉണ്ടാകും എന്നും ഉറപ്പ് നൽകി.
മഞ്ചേശ്വരം മണ്ഡലത്തിൽ ഉടനെ ഒരു CH സെന്റർ യൂണിറ്റ് തുടങ്ങാൻ ഒരു പദ്ധതിയുണ്ടെന്നും, അതിന്റെ മുൻ നിരയിൽ യൂസുഫ് ഉണ്ടാവണം എന്നും പ്രസിഡന്റ് ബഷീർ ഉപ്പള അഭ്യർത്ഥിച്ചു.
ജോയിന്റ് സെക്രട്ടറി ആയിരുന്ന നിസാം ഉപ്പളയെ ജ.സെക്രട്ടറി ആയും, സാദിക് പൂക്കാരയെ പുതിയ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
നിസാം ഉപ്പള സ്വാഗതവും, അലി ചിപ്പാർ നന്ദിയും പറഞ്ഞു.