Read Time:1 Minute, 5 Second
ഉപ്പള:
ഉപ്പള കൈകമ്പയിയിൽ വെച്ച് ചേർന്ന മഞ്ചേശ്വരം നിയോജക മണ്ഡലം
എൻ.സി.പി യുടെ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പ്രസിഡൻറ് അഡ്വക്കറ്റ് സി.വി ദാമോദരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലം എൻ.സി.പി യുടെ പുതിയ ഭാരവാഹികളായി പ്രസിഡൻറ് മഹ്മൂദ് കൈകമ്പ,വൈസ് പ്രസിഡന്റായി ഹമീദ് മാസ്റ്റർ കുമ്പള ,ജനറൽ സെക്രട്ടറിയായി ജയകുമാർ മഞ്ചേശ്വരം,ജോ.സെക്രട്ടറിയായി അബ്ദുൽ ഖാദർ പത്വാടി, ട്രഷറർ ആയി എസ് കെ ആൽവ ഷെട്ടി എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ മഹമൂദ് കൈകമ്പ അധ്യക്ഷത വഹിച്ചു , ജയകുമാർ മഞ്ചേശ്വരം സ്വാഗതവും
ഹമീദ് മാസ്റ്റർ കുമ്പള നന്ദിയും പറഞ്ഞു.


