കാസറഗോഡ്:
കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ ധർണയിൽ കാസർഗോഡ് മേഖല ടൗണിലെ രണ്ടിടത്ത് ധർണ്ണ സംഘടിപ്പിച്ചു.
പുതിയ ബസ്സ്റ്റാന്റ് ഒപ്പ് മരച്ചുവട്ടിൽ നടന്ന ഉൽഘാടന പ്രസംഗത്തിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി. എ പന്തൽ,ലൈറ്റ് & സൗണ്ട്സ് രംഗത്ത് പ്രവൃത്തിക്കുന്നവരെ പട്ടിണിയിൽ നിന്നും ആത്മത്യയുടെ വക്കിൽ നിന്നും രക്ഷപ്പെടുത്തുവാൻ വേണ്ടി സർക്കാർ പേക്കേജ് കൊണ്ട് വരണമെന്ന് പറഞ്ഞു.
മേഖല പ്രസിഡന്റ് ഹംസ. S. S. ആദ്യക്ഷത വഹിച്ചു മേഖല ട്രഷറർ ഫിറോസ് പടിഞ്ഞാർ സ്വഗതവും മേഖലാ ഭാരവാഹി മൻസൂർ ആരാന്തോട് നന്ദിയും പറഞ്ഞു.
താലൂക് ഓഫീസ് പരിസരത്ത് നടന്ന ധർണയിൽ മേഖലാ സെക്രട്ടറി ഇക്ബാൽ ചൂരിയുടെ അദ്യക്ഷതയിൽ മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഗോപാല കൃഷ്ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ഫിറോസ് പടിഞ്ഞാർ മുഖ്യ പ്രഭാഷണം നടത്തി. മേഖല ഭാരവാഹി
റിയാസ് A to z
സ്വഗതവും ജയറാം ഷെട്ടി നന്ദിയും പറഞ്ഞു.
കാസറഗോഡ് താലൂക് ഓഫീസിൽ ഡെപ്യൂട്ടി തസിൽദാറിന് മേഖല സെക്രട്ടറി ഇക്ബാൽ ചൂരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് മേഖല പ്രസിഡന്റ് ഹംസ. S. S. ഉം നിവേദനം നൽകി.


