Read Time:1 Minute, 10 Second
ഉപ്പള:
രാഘവ ബല്ലാൾ മാസ്റ്റർ (74) അന്തരിച്ചു.
ബേക്കൂർ ഗവൺമെന്റ് സ്‌കൂളിൽ ഇരുപത്തഞ്ച് വർഷത്തോളം അധ്യാപകനായി സേവനം ചെയ്തിരുന്ന രാഘവ ബല്ലാൾ മാസ്റ്റർ കുറച്ച് കാലങ്ങളായി ആസുഖം ബാധിച്ച് കിടപ്പിലായിരുന്നു.ഇന്ന് പുലർച്ചെയോടെയാണ് അന്തരിച്ചത്.
1998-99 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള അദ്ദേഹം മഞ്ചേശ്വരം മേഖലയിലെ അറിയപ്പെടുന്ന കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും കന്നഡ ഭാഷയുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഭാഷാ പ്രേമിയുമായിരുന്നു.
സബ്ജില്ലാ ജില്ലാ യുവജനോത്സവങ്ങളിലും കായിക മേളകളിലും പതിറ്റാണ്ടുകളോളം സംഘാടക സമിതിയിൽ നിറഞ്ഞ് നിന്ന മാഷ് വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു.


