മക്ക: മറ്റൊരാൾക്കും ലഭിക്കാത്ത ഭാഗ്യ ജോലിയുമായി മക്കയിലെ കാസറഗോഡ് മലയാളിയെ കുറിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് വൈറൽ ആയത്.
മക്കയിലെ ‘പുണ്യ കഅബ’ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം വിഭാഗം സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന പുണ്യ സ്ഥലമാണ്. ഇവിടെയാണ് കാസറഗോഡ് ജില്ലയിലെ ബന്തിയോട് അട്ക്കം സ്വദേശി ഹാജി ഹനീഫ് ജോലി ചെയ്യുന്നത്. എന്നും സന്ദർശനം നടത്താനും അവിടെയെത്തുന്ന ഹാജിമാരുടെ ഖിദ്മത്തെടുക്കാനും ലഭിക്കുന്ന ഭാഗ്യം എന്നതാണ് ഹനീഫ് ഹാജിയെ എല്ലാവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.
24 വർഷമായി മക്കാ ഹറമിൽ ഹനീഫ് ഹാജി ജോലി ചെയ്യന്നത്. ബന്തിയോട് അട്ക്കയിലെ പരേതനായ അബ്ദുല്ല (അന്തുഞ്ഞി) യുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ് ഇദ്ദേഹം.
മക്കയിലേക്ക് നാട്ടിൽ നിന്ന് ആര് എത്തിയാലും അവരെ കാണാനും,ഹജറുൽ അസ്വദ് തൊടാനുമുള്ള പരമാവധി സഹായം ചെയ്തു കൊടുക്കാനും ഇദ്ദേഹം എന്നുമുണ്ടാവാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.
ജീവ കാരുണ്യ പ്രവർത്തനങ്ങളും,ജനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റവുമാണ് ജനങ്ങളെ ആകർശിക്കുന്നത്.
അറഫാ ദിനത്തിൽ ജനിച്ചതും മക്കയിൽ ജോലി ലഭിച്ചതും ഹനീഫ് ഹാജിയുടെ മാത്രം പ്രത്യേകതയാണ്.
ഇത് വരെയായി 12 പ്രാവശ്യം കഅബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാനും,കഅബയ്ക്കകത്ത് നമസ്ക്കരിക്കാനും,കഅബയുടെ ‘ഖില്ല’ കെട്ടാനും ഭാഗ്യം ലഭിച്ച ഏക മലയാളിയും ഹനീഫാണ്. മക്കയിൽ മരണപ്പെടുന്ന ഹാജിമാരുടെ മയ്യിത്ത് പരിപാലന ചടങ്ങിൽ എന്നും സ്തുത്യർഹമായ പ്രവർത്തനങ്ങളിലും ഇദ്ദേഹം നിറ സാന്നിദ്ധ്യമാണ്.
ജമീലയാണ് ഭാര്യ,കദീജത്ത് ഫർസാന,നഫീസത്ത് ഹന,മുഹമ്മദ് ഹിഫിൽ എന്നിവർ മക്കളാണ്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Adka Haneef Haji Makkah