Read Time:57 Second
www.haqnews.in
കാസര്‍കോട്: കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.കാറിലുണ്ടായിരുന്ന കുമ്പള ആരിക്കാടിയിലെ അബ്ദുല്ലയുടെ മകൻ അലി ആണ് മരണപ്പെട്ടത്.
അലിയും,സിദ്ധീക്കും പയ്യന്നൂരിലെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് അപകടം. അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ഗുരതര പരിക്കേറ്റു.
പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നോവ കാർ ആണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന രണ്ട് പേർക്കും കാറിലെ ഒരാൾക്കുമാണ് പരിക്കേറ്റത്.
മരണ വാർത്തയെത്തിയത് മുതൽ ആരിക്കാടി പ്രദേശം തേങ്ങുകയാണ്.