Read Time:1 Minute, 20 Second
ഉപ്പള: “ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഉപ്പള സ്വദേശിനി.
ടൈപ്പോഗ്രാഫിയിൽ നിപുണയായ ഉപ്പള പത്വടിയിൽ താമസിക്കുന്ന അബ്ദുൽ ഖാദറിന്റെ മകൾ റാഫിയ ഇർഷാദ് എന്ന കലാകാരിയാണ് ജില്ലയ്ക്കഭിമാനമായത്.
ഏറ്റവും മനോഹരവും ആകർഷണിയവുമായ ചിത്രങ്ങൾ അക്ഷരങ്ങളാൽ തീർത്ത് കൊണ്ട് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡസിൽ’ ഇടം നേടുകയും മെഡലും പ്രശസ്തി പത്രവും കാസർഗോഡ് ജില്ല കളക്ടർ സജിത്ത് ബാബുവിൽ നിന്നും സ്വീകരിക്കുകയും ചെയ്തു.
കാസറഗോഡ് ജില്ലയുടെ അഭിമാനമായി വളർന്നു വന്ന റാഫിയ ഇർഷാദിന്റെ കലാവിരുതിൽ പത്വാടി ഗ്രാമം വളരെയധികം ആഹ്ലാദ തിമർപ്പിലാണ്. മാതാപിതാക്കളായ അബ്ദുൽ കാദർ, സുബൈദ എന്നിവരുടെ നിരന്തരമായ പ്രോത്സാഹനവും , ഭർത്താവ് അഹമ്മദ് ഇർഷാദിന്റെ ആത്മ വിശ്വാസവും റാഫിയ ഇർഷാദിന് കരുത്തേകി.നാടിനഭിമാനമായ കലാകാരിയെ “മംഗൽപാടി ജനകിയ വേദി” അഭിനന്ദിനച്ചു.