ബന്തിയോട് : മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിലെ ബന്തിയോട്-നാട്ടക്കൽ-ഗുർമ റോഡിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതായി പരാതി.
സ്ത്രീകൾക്കും,കുട്ടികൾക്കും വഴിയിലൂടെ നടക്കാൻ പറ്റാത്ത വിധം നായകൾ റോഡിൽ കൂട്ടം കൂടുകയും,വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്യുക പതിവാണെന്നും പരാതിയുണ്ട്. ഈയിടെയായി നിരവധി സ്ത്രീകളും,കുട്ടികളും നായ ശല്യം മൂലം വീണ് പരിക്കുകൾ പറ്റി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് .
കഴിഞ്ഞ വർഷവും പഞ്ചായത്തിലും,പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഓരോ വീട്ടിലും നാലും,അഞ്ചും പട്ടികളെ വളർത്തുന്നവരും ഇവിടെയുണ്ട്. സ്വന്തം വീട്ട് വളപ്പിൽ മാത്രം കെട്ടിയിട്ട് നായകളെ വളർത്തണമെന്നും അല്ലാത്തവർക്കെതിരെ ശക്തമായ നടപടി പഞ്ചായത്ത് മെമ്പർ മുൻകയ്യെടുത്ത് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മംഗൽപാടി പഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ; പരാതിയുമായി നാട്ടുകാർ രംഗത്ത്
Read Time:1 Minute, 22 Second