ബന്തിയോട്: കാലങ്ങളായി മഴക്കാലത്ത് ഗതാഗതം സ്തംഭിച്ചുകൊണ്ടിരുന്ന കൊക്കച്ചാൽ റോഡും, ബസ്റ്റാന്റ് പരിസരവും പ്രളയതുല്ല്യമായിക്കൊണ്ടിരുന്ന അവസ്ഥയിൽ നിന്നും മോചനത്തിന്റെ പാതയിൽ.
ഈ ദുരവസ്ഥ നാട്ടുകാർ പലപ്രാവശ്യം PWD അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫയലുകൾ നീങ്ങാതെ സ്തംഭിച്ച അവസ്ഥയിലായിരുന്നു.
ഇതേതുടർന്ന് സാമൂഹ്യ പ്രവർത്തകൻ ഹമീദ് കൊക്കച്ചാൽ ആക്ഷൻ കൗൺസിൽ രൂപികരിക്കുകയും ഹഖ് ന്യൂസ് മീഡിയ വഴി വാർത്ത പ്രാദേശിക റിപ്പോർട്ടർ സാലി സീഗന്റെടി വാർത്ത സമൂഹമാധ്യമങ്ങളിൽ എത്തിച്ചിരുന്നു.
ഹക്ക് ന്യൂസ് മീഡിയ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ Z A കയ്യാർ അധികാരികളുടെ ശ്രദ്ധയിൽ പ്രശ്നം അവതരിപ്പിക്കുകയും, സമ്മർദ്ദം ചെലുത്തിയതോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് പണി പുരോഗമിച്ചത്.
PWD ട്രൈനേജ് സംവിധാനം ഒരുക്കിയതോടെ പൂർണ്ണമായും കെട്ടിനിൽക്കുന്ന വെളളം അപ്രത്യക്ഷമാകുന്നു.
90% പണി പൂർത്തിയായി..
ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാക്കി ജോലികൂടി തീർന്നാൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.