Read Time:53 Second
www.haqnews.in
ഉപ്പള: കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ, ഇന്ധന വിലവർധനവ് അടക്കമുള്ള ജനദ്രോഹ നടപടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മംഗൽപാടി പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിൽ
നടന്ന പ്രതിഷേധ സമരം നടന്നു. സമരത്ത്ന്റെ മംഗൽപാടി പഞ്ചായത്ത് തല ഉൽദ്ഘാടനം ഉപ്പളയിൽ നടന്നു.
ഹരീഷ് കുമാർ കൊടിബൈൽ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് പഞ്ചായത്ത് കൺവീനർ ഹമീദ് കോസ്മോസ് സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ ഷെയ്ഖ് റഫീഖ് , ഗുരുവ എന്നിവർ പ്രസംഗിച്ചു.
ഫാറൂഖ് ഷിറിയ സ്വാഗതവും, മഹമൂദ് കൈകമ്പ നന്ദിയും പറഞ്ഞു.