മഞ്ചേശ്വരം: കടമ്പാർ സർക്കാർ ഹൈസ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പഠനോപകരണ സാമാഗ്രികളുടെ കിറ്റ് വിതരണം നടന്നു. നൂറോളം കുട്ടികൾക്കായി സ്‌കൂൾ സെന്റിനറി കമ്മിറ്റി കൺവീനർ ശ്രീരാമചന്ദ്ര റാവും കുടുംബാംഗങ്ങൾ സംഭാവന ചെയ്ത പഠനോപകരണങ്ങൾ ഉൾകൊള്ളുന്ന കിറ്റ് വിതരണം ചെയ്തു . മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുന്ദരി ആർ ഷെട്ടിയാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ശ്രീ രാമചന്ദ്ര റാവു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുനിതാ കെ.ബി ആമുഖമായി സംസാരിച്ചു.
യോഗത്തിൽ സ്‌കൂൾ എസ്.എം.സി ചെയർമാൻ യാദുനന്ദന ആചാര്യ അധ്യക്ഷത വഹിച്ചു. പി. ടി. എ അധ്യക്ഷൻ ശ്രീ മുത്തലീബ്, മുഹമ്മദ് മുസ്തഫ, റിട്ടയേർഡ് അധ്യാപകൻ ശ്രീ വിജയ് കുമാർ എ, എം. പി. ടി.എ ചെയർപേഴ്‌സൺ സുഹ്റ കടമ്പാരു, സീനിയർ അധ്യാപകരായ ശ്രീ മൂസ കുഞ്ഞി ഡി, ശ്രീമതി കനംകം ടീച്ചർ എന്നിവർ ആശംസ സമർപിച്ചു. സദസ്സിനെ സ്റ്റാഫ് സെക്രട്ടറി ശ്രീ ഇസ്മായിൽ എം സ്വാഗതം ചെയ്തു.ശ്രീ നയന പ്രസാദ് യച്ച്. ടി നന്ദി സമർപിച്ചു.