ബന്തിയോട്:
“അട്ക്ക കോട്ട” എ.കെ.എം അഷ്റഫ് എം എൽ എ സന്ദർശിച്ചു; വികസന പ്രതീക്ഷയോടെ നാട്ടുകാർ.
മൈസൂരിന്റെ പുലി
എന്ന ആധികാരിക പേരിൽ അറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താന്റെ പടയാളികൾ വടക്കൻ കേരളത്തിൽ പണിത അനേകം
കോട്ടകളിൽ ഒന്നാണ് മംഗൽപാടി പഞ്ചായത്തിലെ ബന്തിയോട് അട്ക്കയിലുള്ള
കോട്ട എന്നറിയപ്പെടുന്ന സ്ഥലത്ത് , പഴയ കാലം മുതലുള്ള കോട്ടയാണ്
‘അട്ക്കം കോട്ട ‘ .
ഇപ്പോൾ ഈ കോട്ട കാട് പിടിച്ചു നശിച്ചു കൊണ്ടിരിക്കുന്ന
ദയനീയകാഴ്ചയാണ് കാണുന്നത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ പരിസരവാസികളും,സാമൂഹിക പ്രവർത്തകരും ഇതിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ബന്ധപ്പെട്ടവരുടെ
ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇപ്പോൾ ഈ കാര്യം മഞ്ചേശ്വരം എം.എൽ.എ AKM അഷ്റഫ്
കോട്ടയുടെ ടൂറിസ്റ്റ് വികസന സാധ്യത കണക്കിലെടുത്ത് കോട്ടയെ പഴയപടിയിൽ നിലനിർത്തി സന്ദർശകർക്കുളള സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം
സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനുളള നീക്കങ്ങൾ ആരംഭിച്ചു.
MLA യ്ക്കൊപ്പം
പുരാവസ്തു ഗവേഷകരും,ടൂറിസം ഉദ്യോഗസ്ഥരും,രാഷ്ട്രീയസാംസ്കാരിക
പ്രവർത്തകരും ഉണ്ടായിരുന്നു.
@ saliseegandady
( Haq News)