ഉപ്പള: സംസ്ഥാന സർക്കാരിന്റെ വനം കൊള്ളായ്ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണാ സമരത്തിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് യു. ഡി. എഫ്. കമ്മിറ്റി താലൂക് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ പ്രതിഷേധമിരമ്പി.
സംസ്ഥാന സർക്കാരിന്റെ പകൾക്കൊള്ള തെളിനീര് പോലെ തെളിഞ്ഞിട്ടും ഒട്ടും ജാള്യത ഇല്ലാതെ അധികാരത്തിൽ കടിച്ചു തൂങ്ങുന്ന പിണറായി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുകയാണെന്ന് സമരം ഉത്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരിക്കെ ആരോപിച്ചു.
ജൂഡീഷ്യൽ അന്വേഷണം ആവശ്യപെട്ട് സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളിൽ യു. ഡി. എഫ്. ഇന്ന് പ്രധിഷേധം സംഘടിപ്പിച്ചു. ഉപ്പളയിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി. എ. മൂസ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. എം. സലീം, ജനറൽ സെക്രട്ടറി അപ്പോളോ ഉമ്മർ, സത്യൻ. സി. ഉപ്പള, പ്രദീപ്കുമാർ ഷെട്ടി, മെഹ്മൂദ് സീഗന്റെടി, യൂത്ത് ലീഗ് നേതാക്കളായ ഗോൾഡൻ റഹ്മാൻ, കെ. എഫ്. ഇഖ്ബാൽ, അഷ്റഫ് സിറ്റിസൺ, റഹീം പള്ളം, അപ്പി ബേക്കൂർ, മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ ബൂൺ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ,അംഗങ്ങളായ ടി. എ. ശരീഫ്, ഗുൽസാർ ബാനു തുടങ്ങിയവർ പ്രധിഷേധ ധർണ്ണയിൽ പങ്കെടുത്ത് സംസാരിച്ചു.