ദുരന്തം
വീണ്ടും വിളിപ്പാടകലെ..
ബന്തിയോട്:
കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തീർന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു.
പഞ്ചം, ദീനാർ നഗർ, മില്ല് ഭാഗത്താണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച.
പഴയ കാലത്ത് സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് പോസ്റ്റാണ് 90% ദ്രാവിച്ച് ഏത് നിമിഷവും മറിഞ്ഞു വീഴാനായി നിൽക്കുന്നത്.അത് മൂലം വൻ അപകടമാണ് പതിയിരിക്കുന്നത്.
ഈ വൈദ്യുത പോസ്റ്റിൽ നിന്നും അനുബന്ധ
ലൈനുകളും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വൈദ്യുതി പ്രവഹിക്കുന്ന തോത് കൂടുതലാണെന്ന്
നാട്ടുകാർ പരാതിപ്പെടുന്നു.
നിരവധി വീടുകളും, വഴിയാത്രക്കാരും,
ദിവസം അനേകം
വാഹനങ്ങളും ഈ ലൈനുകൾക്ക് അടിയിൽ കൂടിയാണ് കടന്നു പോകുന്നത്.
കാലവർഷം ശക്തിപ്പെടുന്നതിന്
മുമ്പേ ഈ പോസ്റ്റ്
മാറ്റി സ്ഥാപിക്കാൻ
നാട്ടുകാർ KSEB യോട് സൂചിപ്പിച്ചെങ്കിലും
ഉത്തരവാദിത്വപ്പെട്ടവർ അത് ചെവികൊണ്ടില്ലാ എന്നാണ് പറയുന്നത്.
പക്ഷേ. ഇനിയങ്കിലും ഇത്
മാറ്റില്ലെങ്കിൽ, പരാതി വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പ്രദേശവാസികൾ
പറഞ്ഞു.
@sali.seegandady