ഉപ്പള: ദേശീയ പാതയോരത്തും, പുഴയിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ രഹസ്യ ക്യാമറ സ്ഥാപിക്കുമെന്നും, പിടിക്കപ്പെട്ടാൽ വൻ തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ.
ഉപ്പള ഹയർ സെക്കണ്ടറി സ്കൂൾ മുതൽ ഉപ്പള ഗേറ്റ് വരെയുള്ള ദേശീയ പാതയോരത്താണ് ഏറ്റവും കൂടുതൽ മാലിന്യം തള്ളുന്നത്. നിരവധി തവണ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചുവെങ്കിലും അതേ ബോർഡിന് മുകളിൽ മാലിന്യം കുമിഞ്ഞു കൂടി. ഇത് സാമൂഹ്യ ദ്രോഹികൾ മനപ്പൂർവം ചെയ്യുന്നതയാണ് മനസ്സിലാക്കുന്നത്.
മാലിന്യം വർദ്ധിച്ചതോടെ ഡെങ്കി, മലേറിയ തുടങ്ങിയ ജലജന്യ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടി വരുന്നു. തെരുവ് പട്ടികളുടെ ശല്യം കൂടി വർദ്ദിച്ചതോടെ ഇതൊരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ്.
നിയമം അനുസരിക്കാതെ ജനജീവിതം പ്രയാസപ്പെടുത്തുന്ന ഇത്തരം സാമൂഹ്യ ദ്രോഹികൾ ഏത് പക്ഷക്കാരനാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഇർഫാന ഇഖ്ബാൽ മുന്നറിയിപ്പ് നൽകി.

ദേശീയപാതയോരം മാലിന്യം കൊണ്ട് കുമിഞ്ഞു കൂടുന്നു; രഹസ്യ ക്യാമറ സ്ഥാപിച്ച് സാമൂഹ്യ ദ്രോഹികളെ പിടികൂടി പിഴ ചുമത്തുമെന്ന് ഇർഫാന ഇഖ്ബാൽ
Read Time:1 Minute, 44 Second