കാസർഗോഡ്: സമൂഹത്തിൽ വായനാശീലം വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അശ്റഫ് കർള പറഞ്ഞു. എക്സൈസ് വകുപ്പിൻറെയും വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” എന്ന കവി വാക്യം ഏത് കാലത്തും പ്രസക്തമാണ് അത് സമൂഹത്തെ ഓർമിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചു.
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം അബ്ബാസ് മുഖ്യാതിഥിയായി.എക്സൈസ് കുമ്പള റേഞ്ച് ഓഫീസർ അഖിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജയ്, ബി എ റഹിമാൻ എന്നിവരും,അസി.എക്സൈസ് ഇൻസ്‌പെക്ടർ ജോസഫ്, ജെ ക്ഷമണപ്രഭു,നാസർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ കെ എം അബ്ബാസിന്റെ പുസ്തകങ്ങൾ കുമ്പള ഗവൺമെന്റ് ഹൈസ്കുൾ വിദ്യാർത്ഥി ബേബി ഫാത്തിമത്ത് ശിസ ഏറ്റുവാങ്ങി, പ്രവന്റിവ് ഓഫിസിർ പി. സുരേഷ് സ്വാഗതവും,നിസാർ ആരിക്കാടി നന്ദിയും പറഞ്ഞു.


