Read Time:57 Second
www.haqnews.in
ഉപ്പള: ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ ഉപ്പളയിലെ ഓബർല അപ്പാർട്ട്മെന്റിൽ പ്രവർത്തനമാരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മർഹബ സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടർ റസാഖ് ഉപ്പള അധ്യക്ഷതവഹിച്ചു.
ഗായകരായ സിദ്ദീഖ് മഞ്ചേശ്വരം, യൂസുഫ് കൊടിയമ്മ, ഷരീഫ് ഉപ്പള ,സീന കണ്ണൂർ, നീതു ശ്രീറാം, കാർത്തിക ലാൽബാഗ് ,ദസ്തക്കീർ പൊസോട്ട് ,സാമൂഹിക പ്രവർത്തകൻ ബി.എം മുസ്തഫ ഉപ്പള, സിദ്ദിഖ് എം എച്, അക്കു ഫൗസിയ സൗണ്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.