Read Time:59 Second
www.haqnews.in
ഉപ്പള: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്നവശ്യപെട്ടുകൊണ്ട് എൻ സി പി സംസ്ഥാന വ്യാപകമായി ജൂൺ 17 തിയതി രാവിലെ 10 മണിക്ക് പെട്രോൾ പമ്പുകളുടെ മുൻപിൽ പ്രതിഷേധ സമരം നടത്തുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം എൻ സി പി യുടെ നേതൃത്വത്തിൽ ഉപ്പള ടൗൺ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.
അഷ്‌റഫ് മദർ ആർട്ട്സ് ഉദ്ഘാടനം ചെയ്തു. പ്രവിൺ ക്രസ്‌റ്റാ, അക്തർ ഉപ്പള, സാദിഖ് ഹിദയത്ത് ബസാർ, അസ്‌ലം ഉപ്പള, തുടങ്ങിയവർ സംസാരിച്ചു. മഹമൂദ് കൈകമ്പ സ്വാഗതവും, സുരേന്ദ്രൻ കോടിബൈൽ നന്ദിയും പറഞ്ഞു.