ബന്തിയോട് : നാട്ടിലെ പൗരപ്രമുഖനും,മദീനയിലെ വ്യവസായിയും പരേതനായ അടക്കം ഹാജി ഇബ്രാഹിം മുക്രിയുടെ മകൻ മൂസ ഹാജി മരണപ്പെട്ടു.
ഹൃദയാഘാതമായിരുന്നു മരണ കാരണം.നെഞ്ച് വേദനയെ തുടർന്ന് ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു അവിടെ നിന്നും മംഗലാപുരം കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.
എന്നും പുഞ്ചിരിയോടെയുള്ള സംസാരവും,എളിമയോടെയുള്ള പെരുമാറ്റത്തിനുടമയുമായിരുന്ന മൂസ ഹാജി ഒരുപാട് മത പണ്ഡിതന്മാരുമായി പ്രത്യേകം ബന്ധം പുലർത്തിയിരുന്നു. കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സമീപിച്ചാൽ എന്നും താങ്ങും തണലുമായി നിന്നിരുന്ന മൂസ ഹാജിയുടെ വിയോഗം നാട്ടുകർക്കും,സുഹൃത്തുക്കൾകും താങ്ങാവുന്നതിലുമപ്പുറമാണ്.മദീന കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ചെയർമാനായിരുന്നു.
ദീനീ രംഗത്ത് ആവേശത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം . പാവങ്ങളുടെ കണ്ണീരൊപ്പാനും,പള്ളി,മദ്രസ പരിപാലനങ്ങൾക്കും സാമ്പത്തിക സഹായം ചെയ്യുന്ന കാര്യത്തിൽ എന്നും മുന്നിലായിരുന്ന മൂസ ഹാജിയുടെ വിയോഗം തീരാ നഷ്ടമാണ്.
ബന്തിയോട് ബദ്രിയാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ മിസ്രിയ,5 മക്കളുണ്ട്.