ഉപ്പള: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻതോതിൽ കള്ളപ്പണങ്ങൾ ചിലവഴിച്ചുവെന്ന ആരോപണത്തിന് പിൻഭലമേകി ദിനേന പലരുടെയും പേര് വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുമ്പളയിലെ പ്രമുഖകരായ ഇടത് നേതാക്കൾക്കും,കാഞ്ഞങ്ങാടിലെ വക്കീലിനും ലക്ഷങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ആരോപണമുള്ളത്.
മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ സാമ്പത്തീക വിതരണത്തെ കുറിച്ച് പ്രത്യേക സംഘത്തെ നിയമിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുഖ്താറും ജനറൽ സെക്രട്ടറി ബി.എം മുസ്തഫയും ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്തെ അതിർത്തി പ്രദേശമായ കർണ്ണാടകയിലെ മുടിപ്പുവിൽ കർണ്ണാടക ബി.ജെ.പി നേതാക്കളുമായി കമ്പളയിലെ ഇടത് നേതാക്കൾ തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് കൂടിക്കാഴ്ച നടത്തി സാമ്പത്തിക സഹായം സ്വീകരിച്ചിരിന്നുവെന്നാണ് ലഭിക്കുന്ന വിവരം.മേൽ പറഞ്ഞവരാണ് ബി.ജെ.പി സഹായകരമാം വിധം അപ്രസക്തനായ ഇടത് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന് ചരട് വലിച്ചതെന്നും ന്യൂനപക്ഷ കേന്ദ്രങ്ങളിൽ മാത്രം തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തിച്ചതും. മേൽ പറഞ്ഞവരുടെയും ബി.ജെ.പി നേതാക്കളുടെയും ഫോൺ രേഖകൾ പരിശോധിച്ചാൽ വ്യക്തമായ തെളിവുകൾ ലഭിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് മഞ്ചേശ്വരത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം:യൂത്ത് ലീഗ്
Read Time:1 Minute, 59 Second