Read Time:54 Second
www.haqnews.in
ഉപ്പള:
ദൈനംദിന പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ ഉപ്പളയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ എസ്.ടി.യു മോട്ടോർ ഫെഡറേഷൻ സംസ്ഥാന ട്രഷറർ അപ്പോളോ ഉമ്മർ ഉദ്ഘാടനം ചെയ്തു, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം രവീന്ദ്ര ഷെട്ടി അധ്യക്ഷത വഹിച്ചു, പ്രതിഷേധത്തിൽ ഐ.എൻ.ടി.യു.സി നേതാക്കളായ ഓ. എം.റഷീദ് , ഹുസൈൻ കുബണൂർ, സി.ഐ.ടി.യു നേതാക്കളായ ഫാറൂഖ് ഷിറിയ, ശുക്ര കണ്ണാടിപ്പാറ, റിസ്വാൻ ഫിർദൗസ് നഗർ എന്നിവർ പ്രസംഗിച്ചു.