കാസറഗോഡ്:
Kerala വ്യാപാരി വ്യവസായി ഏകോപക സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി
10/6/21 ന് വ്യാഴാഴ്ച
സംഘടിപ്പിക്കുന്ന നിൽപ്പൂ സമരത്തിന് പൂർണ്ണ പിന്തുണ നൽകികൊണ്ട് , ചെറുകിട കച്ചവടക്കാരെ ജീവിക്കാൻ അനുവദിക്കുക എന്ന മുദ്രാവാഖ്യം ഉയർത്തി പിടിച്ച്
Textile അസോസിയേഷൻ കാസറഗോഡ് മണ്ഡലവും സമരത്തിന് കരുത്തു പകരും. സമരമല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല എന്നയവസ്ഥയാണ് വ്യാപരികൾക്ക് മുൻപിൽ. ഒട്ടും ശാസ്ത്രീയമല്ലാതെ ഉദ്യോഗസ്താവർഗ്ഗത്തിന്റയും സർക്കാർ സംവിധാനങ്ങളുടെയും തെറ്റായ തീരുമാനത്തിന്റെ ഫലമായി പറഞ്ഞറിയിക്കാനാവാത്ത ദുരിതാവസ്ഥയിലാണ് ഈ മേഖല. ചെറുകിട വ്യാപാര മേഖല ഒരു വലിയ തൊഴിൽ ദാതാക്കൾ കൂടിയാണ്.
തൊഴിലാളികളെയടക്കം പട്ടിണിക്കിട്ടുള്ള ആശാസ്ത്രീയ തീരുമാനങ്ങളിൽ നിന്നും സർക്കാർ പിമാറണം.
തുടർച്ചയായി പൂട്ടിയിട്ട് ഇങ്ങനെ ക്രയ വിക്രയങ്ങളെ തടയുന്നത് വലിയ സാമൂഹിക പ്രത്യാഗാഥങ്ങൾ സമൂഹത്തിലുണ്ടാക്കുമെന്നത് അധികാരികൾ തിരിച്ചറിയണം..ഒരു സമൂഹത്തെ ദാരിദ്ര്യത്തിലേക്കാണ് സർക്കാർ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.സമൂഹത്തിൽ കൂടുതൽ ഇടപെഴുകുന്ന വിഭാഗമായ കച്ചവടക്കാർക്കും തൊഴിലാളികൾക്കും കോവിഡ് വാക്‌സിനേഷൻ മുൻകാണാനാടിസ്ഥാനത്തിൽ നൽകണമെന്നും, പൂർണ്ണമായും പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്ന സമരത്തിൽ അസോസിയേഷൻ പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുക്കുമെന്നും വാർത്താകുറിപ്പിൽ
പ്രസിഡന്റ് അഷ്‌റഫ് aiwa, സെക്രട്ടറി ഹാരിസ് zenoura, tressure സമീർ ലിയ വാർത്താ കുറിപ്പിൽ അറിയിച്ചു..
ലോക്ഡൗൺ: ടെക്സ്റ്റൈൽസ് വ്യാപാരികൾ ദുരിതത്തിൽ; കാസറഗോഡിലെ ടെക്സ്റ്റൈൽസ് അസ്സോസിയേഷനും സമരത്തിലേക്ക്
Read Time:2 Minute, 20 Second


