കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

0 0
Read Time:3 Minute, 24 Second

ഉപ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരന്റെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ വേണ്ടി ലക്ഷങ്ങൾ നൽകുകയും സുരേന്ദ്രൻ വിജയിച്ചാൽ കൂടുതൽ സാമ്പത്തിക സഹായത്തിനു പുറമെ കർണാടകയിൽ വൈൻ പാർലറും ഓഫർ ചെയ്തു എന്ന വെളിപ്പെടുത്തൽ ബിഎസ്പി സ്ഥാനാർഥി തന്നെ പുറത്തുവിട്ടതടക്കമുള്ള വ്യക്തമായ തെളിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കെ സുരേന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സമരരംഗത്തേക്കിറങ്ങുന്നു.
കൊടകര കുഴൽപ്പണ വിവാദം അടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ പണം ഒഴുക്കിയ വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തു വരുമ്പോൾ ഉത്തരേന്ത്യൻ മോഡലിൽ ജനങ്ങളുടെ വോട്ടവകാശത്തെ വിലക്കെടുത്തു കേരളത്തിലും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നാണംകെട്ട നടപടികളാണ് ബിജെപി നടത്തിവന്നതെന്നും ബിഎസ്പി സ്ഥാനാർഥിയുടെ വെളിപ്പെടുത്തലിന് പുറമേ ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ചും ചില ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ചും വ്യാപകമായ പണമൊഴുക്കാണ് കർണാടകയിലെ ബിജെപി നേതാക്കന്മാരുടെ നേതൃത്വത്തിൽ മഞ്ചേശ്വരത്ത് നടത്തി വന്നതെന്നും യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ആരോപിച്ചു, ഇതിനുപിന്നിലുള്ള ബിജെപി നേതാക്കന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതുവരെ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സമരരംഗത്ത് സജീവമാകാൻ മണ്ഡലം ഭാരവാഹി യോഗത്തിൽ ധാരണയായി.
ഇതിന്റെ ആദ്യപടിയായി ജൂൺ 10 വ്യാഴാഴ്ച വൈകുന്നേരം മണ്ഡലത്തിലെ മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിൽ ബിജെപിക്കെതിരെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കും.
യോഗം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്‌ അസിസ് കളത്തൂർ ഉദ്ഘാടനം ചെയ്യ്തു,മണ്ഡലം പ്രസിഡന്റ്‌ മുക്താർ എ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ബി എം മുസ്തഫ സ്വാഗതം പറഞ്ഞു ഭാരവാഹികളായ ഹനീഫ് സീതാംഗോളി,നാസർ ഇടിയ,താജ്ജുദ്ദിൻ മീഞ്ച തുടങ്ങിയവർ സംസാരിച്ചു,എംപി ഖാലിദ് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!