മുംബൈ: നഗരത്തിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടു. ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡ് ശമ്ബളത്തിനും മറ്റ് പ്രവര്‍ത്തനത്തിനങ്ങള്‍ക്കും പണം നല്‍കാത്തതിനാലാണ് ഹോട്ടല്‍ തല്‍ക്കാലത്തേക്ക് പൂട്ടിയിടുന്നത്. ശമ്ബളം നല്കാന് പണമില്ലെന്ന് വ്യക്തമാക്കി അധികൃതര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഹയാത്ത് ബുക്കിങ് ചാനലുകളിലൂടെ റിസര്‍വേഷനുകള്‍ സ്വീകരിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്ന ഹോട്ടല്‍ അറിയിച്ചു.
ഹോട്ടലുകള്‍ മാനേജ് ചെയ്യുകയും ഫ്രാഞ്ചൈസി ചെയ്യുകയും ചെയ്യുന്ന ഒരു അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്ബനിയാണ് ഹയാത്ത്.
ഏഷ്യന്‍ ഹോട്ടല്‍സിന് (വെസ്റ്റ്) വേണ്ടി കരാര്‍ അടിസ്ഥാനത്തിലാണ് മുംബൈയിലുള്ള ഹോട്ടല്‍ അവര്‍ മാനേജ് ചെയ്യുന്നത്. നിലവിലെ സാഹചര്യം പരിഹരിക്കാന്‍ ഹോട്ടലിെന്റ ഉടമകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹയാത്ത് അധികൃതര്‍ അറിയിച്ചു.

ശമ്പളം നൽകാൻ പണമില്ല ; ഹോട്ടൽ ഹയാത്ത് റീജൻസി അടച്ചിട്ടു
Read Time:1 Minute, 40 Second