മുൻഗണന ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക്:എ.കെ.എം.അഷ്‌റഫ് എം.എൽ.എ

മുൻഗണന ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക്:എ.കെ.എം.അഷ്‌റഫ് എം.എൽ.എ

0 0
Read Time:3 Minute, 15 Second

ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര
പുരോഗതിക്കായുള്ള പ്രയത്നത്തിനാണ് തന്റെ നിയമസഭാംഗമെന്ന നിലയിലുള്ള
മുൻഗണനയെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു.
കെ.എം.സി.സി
മഞ്ചേശ്വരം മണ്ഡലം ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ‘ഫോക്കസ് ടോക്ക് വിത്ത്
എം.എൽ.എ” എന്ന ഓൺലൈൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച കെ എം സി സി പ്രവർത്തകരെയും
നേതാക്കളെയും നന്ദിയറിയിച്ച അദ്ദേഹം മണ്ഡലത്തിലെ പ്രവാസികൾ നേരിടുന്ന ഏത്
പ്രയാസത്തിനും പരിഹാരം കാണാൻ മുൻപന്തിയിലുണ്ടാവുമെന്നും പ്രഖ്യാപിച്ചു.
മഞ്ചേശ്വരം മണ്ഡലം കെ എം സി സി ദുബായ് കമ്മിറ്റി പ്രസിഡൻറ് അയ്യൂബ് ഉറുമി
അധ്യക്ഷത വഹിച്ച സംഗമം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ടി എ
മൂസ ഉദ്ഘാടനം ചെയ്തു. മഹ്മൂദ് ഹാജി പൈവളികെ പ്രാർത്ഥന നിർവ്വഹിച്ചു.
ഡോ.ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്‌റഫ് കർള,
സെക്രട്ടറി എ കെ ആരിഫ്, സംസ്ഥാന കെ എം സി സി സെക്രട്ടറി അഡ്വ. ഇബ്രാഹിം
ഖലീൽ, ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളികെ, ആക്ടിങ് പ്രസിഡൻറ്
അലി സാഗ്, ഭാരവാഹികളായ സുബൈർ കുബണൂർ, മൻസൂർ മർത്യ, സൈഫുദ്ദീൻ മൊഗ്രാൽ,
മുനീർ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, യഅഖൂബ്‌
മൗലവി പുത്തിഗെ, ഷംസുദ്ദീൻ മാസ്റ്റർ പാടലടുക്ക, ഹസ്സൻ കുദുവ, കുഞ്ഞഹമ്മദ്
മൊഗ്രാൽ, ജബ്ബാർ ബൈദല, സലിം സന, മൂസ ബംബ്രാണ, സിദ്ദിഖ് പൊയക്കര, അഷ്‌റഫ്
ഷേണി, അഷ്‌റഫ് ഉളുവാർ, റസാഖ് ബന്ദിയോട്, ഇബ്രാഹിം നൽക, അഷ്‌ഫാഖ്‌ കറോഡെ,
ഹാഷിം ബണ്ടസാല, ബദറു ബസറ, ഇബ്രാഹിം ബാജൂരി, ശിഹാബ് പേരാൽ, അൻവർ മുട്ടം, അബ്ദു കുഞ്ചത്തൂർ,
അബ്ബാസ് ബേരികെ, റസാഖ് ജാറ, ഇഖ്‌ബാൽ പൈവളികെ, അബ്ദുൽ ജാനിസ്, അബൂബക്കർ
സിദ്ദിഖ്, ഫാറൂഖ് അമാനത്, മുസ്താഖ് ബജകൂഡ്‌ലു, അഷ്‌റഫ് കെ കെ പാവൂർ,
റസാഖ് പാത്തൂർ, അബ്ദുൽ ഖാദർ കെദമ്പാടി, മുസ്തഫ പാനങ്കൈ, നാസിർ
ബട്ടിപ്പദവ്, മൂസ മൊണാകൊ, റഫീഖ് മണിയമ്പാറ, ബഷീർ ഷേണി,
അബ്ദുള്ള പുതിയോത്ത്, സിദ്ദിഖ് പഞ്ചം എന്നിവർ സംഗമത്തിൽ സംബന്ധിച്ച്
സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!