പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി

പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി

0 0
Read Time:2 Minute, 0 Second

ഉപ്പള:
പൈവളികെ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി,അർഹരായ ഭിന്നശേഷി ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകി.
2020-21 വർഷം പഞ്ചായത്തിൻ്റെ പദ്ധതിയിലുൾപ്പെടുത്തി ഏറ്റവും അർഹരായ നാലു ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകിയത്. ഗുണഭോക്താക്കളും സഹായികളും ജനപ്രതിനിധികളും മാത്രം സംബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി. അജിത ടി തെറ്റത്ത് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അബ്ദുൾ റസാഖ് ചിപ്പാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജയന്തി താക്കോൽ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.ഈ പദ്ധതി ശാരീരിക വെല്ലുവിളികൾ നേരിടുന്ന, സഞ്ചാരം ദുസ്സഹമായ ഒരു വിഭാഗത്തിന് പുതിയ പ്രതീക്ഷ പകരുന്നതാണെന്നും, വരും വർഷങ്ങളിൽ ഇത്തരം മാതൃകാ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും സമൂഹത്തിൻ്റെ താഴെ തട്ടു മുതലുള്ള വികസനമാണ് ഭരണസമിതിയുടെ ലക്ഷ്യമെന്നും പ്രസിഡണ്ട് സൂചിപ്പിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി. പുഷ്പലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സെഡ്.എ കയ്യാർ ആശംസകൾ അറിയിച്ചു. മറ്റു ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!