കുമ്പള: ആരിക്കാടി പി.എച്.സി യിൽ കോവിഡ് വാക്സിൻ എടുക്കാനായി വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ആശ്വാസമായി ജനപ്രധിനിതികളായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയും പഞ്ചായത്ത് അംഗം ബി എ റഹ്‌മാൻ ആരിക്കാടിയും കൂടെ വൈറ്റ് ഗാർഡ് അംഗങ്ങളും.
വാക്സിനായി എത്തിയവർക്ക് കുടിവെള്ളം എത്തിച്ചും, ആർക്കും പ്രയാസമില്ലാത്ത വിധം ക്യൂ സംവിധാനം ഒരുക്കിയും ആവശ്യമായ സഹായം ചെയ്‌തും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എല്ലാ സഹകരണവും ചെയ്ത് മാതൃകാ സേവനപ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബി എ റഹ്‌മാൻ ആരിക്കാടിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങളായ ജമാൽ പോക്കർ, അഷ്‌റഫ് സിറാങ്,മഷൂദ് ബന്നങ്കുളം, മൊയ്‌ദീൻ ആരിക്കാടി,ഹുസ്സൈൻ ബന്നങ്കുളം,ആസിഫ് ബന്നങ്കുളം, റുവൈസ് ആരിക്കാടി,റഫീഖ് ഓൾഡ് റോഡ് തുടങ്ങിയവർ ആരിക്കാടി മേഖലയിൽ കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ നടത്തുന്നതും പ്രദേശ വാസികൾക്ക് ഏറെ ആശ്വാസമായിമാറുന്നു.
ആരിക്കാടി പി.എച്ച്.സി.യിൽ വാക്സിനേഷനായി എത്തുന്നവർക്ക് ആശ്വാസമായി ജനപ്രതിനിധികളും വൈറ്റ് ഗാർഡ് അംഗങ്ങളും
Read Time:1 Minute, 30 Second


