Read Time:1 Minute, 21 Second
കാസറഗോഡ്:
നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ സൗമ്യ മുഖം അഡ്വക്കേറ്റ് ഷെയ്ഖ് അഹ്മദ് ഹനീഫിനെ തുറമുഖ-പുരാവസ്തു -മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതാനായി. INL ദേശീയ ഉപാധ്യക്ഷൻ കെ. എസ്. ഫക്രുദ്ദിന്റെ മൂത്ത മകനായ ഹനീഫ കാസറഗോഡ് കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്നതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറി പോസ്റ്റിലേക്ക് മന്ത്രി തന്നെ നേരിൽ ക്ഷണിച്ചത്.
നിലവിൽ നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയാണ് ഹനീഫ. കാസറഗോഡ് ജില്ലയുടെ പ്രത്യേക ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ അഹ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കാസറഗോഡ് ജില്ലക്കാരനെ തന്നെ നിയമിച്ചതിൽ ഏറെ സന്തുഷ്ടരാണ് നാട്ടുകാർ. മുസ്ലിം യൂത്ത് ലീഗ് നേതാവും, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ
കെ. എഫ്. ഇഖ്ബാൽ സഹോദരനാണ്.


