ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹനം മാതൃകാപരം; എ.കെ.എം. അഷ്‌റഫ് എം എൽ എ

ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹനം മാതൃകാപരം; എ.കെ.എം. അഷ്‌റഫ് എം എൽ എ

0 0
Read Time:3 Minute, 45 Second

ആരിക്കാടി: കലാ കായിക സാംസ്കാരിക രംഗത്ത് പ്രതിഭകളെ സൃഷ്ടിച്ചും പ്രോത്സാഹനങ്ങൾ നൽകിയും പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ മാതൃകാ പരവും അനുകരണീയവുമാണെന്ന് എ കെ എം അഷ്‌റഫ് എം എൽ എ പ്രസ്താവിച്ചു.
കോവിഡ് പ്രതിസന്ധികാലത്തും ഓൺ ലൈൻ പഠന സൗകര്യത്തിന് നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടെലിവിഷനും മറ്റു പഠനോപകരണങ്ങൾ നൽകിയും ഏറെ പ്രശംസ നേടിയ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും എം എൽ എ പറഞ്ഞു.
ആരിക്കാടി മേഖലയിലെ നാല് യുവ ഡോക്ടർമാരെയും, കണ്ണൂർ യൂണിവാഴ്സിറ്റിയിൽ നിന്ന് ബി എ ഇംഗ്ലീഷിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിക്കുമുള്ള ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ അനുമോദന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മഞ്ചേശ്വരം എം എൽ എ.
ഇന്ന് പലമേഖലകളിൽ ആതുര സേവന രംഗത്തെ അറിയപ്പെടുന്ന പല ഡോക്ടർമാരെയും അദ്ധ്യാപകരെയും മറ്റും
സമൂഹത്തിന് സമർപ്പിച്ച ആരിക്കാടി പ്രദേശത്തു നിന്നും അവരുടെ പിൻതലമുറക്കാരായി യുവ ഡോക്ടർമാരും മറ്റു അഭ്യസ്ത വിദ്യരായവരും വളർന്നു വരുന്നതിൽ സന്തോഷമുണ്ടന്നും ഇത്തരം പ്രതിഭകളെ അനുമോദിക്കാൻ മുന്നോട്ട് വന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസുഫ് അധ്യക്ഷത വഹിച്ചു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. ബാംഗ്ലൂർ റോയൽ ചലഞ്ചേസ് ക്രിക്കറ്റ് താരം മുഹമ്മദ്‌ അസ്ഹറുദ്ധീൻ മുഖ്യാഥിതിയായിരുന്നു. പ്രവാസലോകത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് മുഖ്യാപ്രഭാഷണം നടത്തി. വേദിയുടെ രണ്ടാം ഘട്ടറിലീഫ് ബ്രൗഷർ വാണിജ്യ പ്രമുഖൻ സമീർ ബെസ്റ്റ് ഗോൾഡ് റംഷാദ്,ഗഫൂർ ഏരിയാൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
യുവ ഡോക്ടർമാരായ ഫാത്തിമത് നിഹാല, ഷിഫാല ഗഫൂർ, ഫാത്തിമത് ഹമീദഷിറിൻ, നസ്രിൻ യുസഫ്, എന്നിവരും കണ്ണൂർ യൂണിവേഴ്സിറ്റയിൽ നിന്നും ബി എ. ഇംഗ്ലീഷിൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് സാനിയ എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്.
മജീദ്‌ തെരുവത്ത്,നാസർ മൊഗ്രാൽ,എ കെ ആരിഫ് സയ്യദ് ഹാദിതങ്ങൾ,അഷ്‌റഫ്‌ കൊടിയമ്മ, എം ഖമറുദ്ധീൻ തളങ്കര,കെ വി യൂസഫ്,റിയാസ് മൊഗ്രാൽ,അബ്‌കോ മുഹമ്മദ്‌ മുഹമ്മദ് എ, കെ.കാക്ക മുഹമ്മദ്‌,മുഹമ്മദ് കുഞ്ഞി, നിസാർ, അബ്ദുൽ റഹിമാൻ ബത്തേരി സംബന്ധിച്ചു.ബി എ. റഹിമാൻ ആരിക്കാടി നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!