സ്വകാര്യ കെട്ടിട ഉടമകൾ ലോക്ക്ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണം; KTGDWA

സ്വകാര്യ കെട്ടിട ഉടമകൾ ലോക്ക്ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണം; KTGDWA

0 0
Read Time:1 Minute, 44 Second

കാസറഗോഡ്:സ്വകാര്യ കെട്ടിട ഉടമകൾ ലോക്ക്ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണമെന്ന് KTGDWA

ലോക്ക് ഡൗണിൽ തുറക്കാൻ അനുമതിയില്ലാത്ത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സർക്കാർ /അർദ്ദ സർക്കാർ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലെ കടകളുടെ വാടക ഒഴിവാക്കിയ സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും,ഇത് വ്യാപരികൾക്ക് വലിയ ആശ്വാസമേകുന്ന നടപടിയാണെന്നും textiles association kasaragod മണ്ഡലം കമ്മിറ്റി അറിയിച്ചു.
പക്ഷെ, ബഹുഭൂരിപക്ഷം വരുന്ന കടകളും സ്വകാര്യ കെട്ടിടങ്ങളിലായതിനാൽ വലിയൊരു വിഭാഗത്തിന് സ്വകാര്യ കെട്ടിട ഉടമകളും ഈ മാതൃക പിന്തുടരണമെന്ന് അഭ്യർത്തിക്കുന്നു.
ഈ ഘട്ടത്തിൽ വാടകയിളവ്‌ ലഭ്യമായില്ലെങ്കിൽ വലിയ പ്രതിസന്ധിയിലാവും വ്യാപാര മേഖല. ലോക്ക്ഡൗണിന് ശേഷം കടതുറക്കാൻ വരുന്ന വ്യാപരികളെ കാത്ത് വൈദ്യൂത ബിൽ അടക്കമുള്ള വലിയ ബാധ്യതകളാണ് കാത്തിരിക്കുന്നത്. വൈദ്യുതി ബില്ലടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി KTGDWA
പ്രസിഡന്റ്‌ അഷ്‌റഫ്‌ ഐവ, സെക്രട്ടറി ഹാരിസ് അങ്കോല, ട്രഷറർ സമീർ ലിയ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!