ദുബായ്: പെരുന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ കുടുംബത്തോടൊപ്പം ” ഖൈറുൽ വറായ സയ്യദി.. ” എന്ന ഗാനം പാടി നവ മാധ്യമങ്ങളിൽ തരംഗമായ ഗായിക ശ്രുതി രമേശനെയും കുടുംബത്തെയും ദുബായ് മലബാർ കലാ സാംസ്കാരിക വേദി പ്രമുഖ വാണിജ്യ സ്ഥാപനമായ നെല്ലറഗ്രൂപിന്റെ സഹകരണംത്തോടെ ആദരിക്കുമെന്ന് നെല്ലറ ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ നെല്ലറ,ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള ട്രഷറർ നാസർ മുട്ടം ഭാരവായികളായ ശബീർ കീഴുർ,ശാഹുൽ തങ്ങൾ ,ശുകൂർ ഉടുമ്പുന്തല എന്നിവർ അറിയിച്ചു .
ഈ വരുന്ന ആഗസ്റ്റ് 15 ന് കാസറഗോഡ് വെച്ചാണ് ആദരവ് ചടങ്ങ് ഒരുക്കിയിട്ടുള്ളത് .
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരളത്തിലെയും വിദേശങ്ങളിലെയും ഒട്ടേറെ കലാകായിക പ്രതിഭകളെ ആദരിച്ചിട്ടുള്ള മലബാർ കലാസാംസ്കാരിക വേദി “സേവനപാതയിൽ ഇരുപത്തിരണ്ടാണ്ട് ” എന്ന പ്രത്യേക ആഘോഷ പരിപാടിയുടെ ഭാഗമായിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും പറഞ്ഞു.
കലാ രാഷ്ട്രീയ സാംസ്കാരിക സിനിമാ മേഖലകളിലെ ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും ,ചുരുങ്ങിയ നാളുകൾക്കകം ഗാന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ശ്രുതി രമേശൻ ഈ മാസം 22ന് പുറത്തിറങ്ങാൻ പോകുന്ന യഹ്യ തളങ്കര രചിച്ച് ഷുക്കൂർ ഉടുമ്പുന്തല സംഗീതവും നിർവ്വഹിച്ച “ലൈല ഖൈസ് ” എന്ന ആൽബത്തിൽ പാടിയിട്ടുണ്ട്.
Read Time:2 Minute, 5 Second