Read Time:1 Minute, 15 Second
മഞ്ചേശ്വരം:
കലാകായിക ജീവകാരുണ്യ സാമൂഹിക മേഖലകളിൽ കാൽനൂറ്റാണ്ടോളം ആയി ബങ്കര മഞ്ചേശ്വരം പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന ലക്കി ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് & ദാറുസ്സലാം വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ
കാടിയാർ ,കരിമ്പളപ് ,റഹ്മത്ത് മജാൽ കോളനി ,പൊയ്യ കണ്ടം പ്രദേശങ്ങളിലുള്ള എല്ലാ മതത്തിൽ പെട്ട മുന്നൂറിൽപ്പരം കുടുംബങ്ങൾക്കാണ് പെരുന്നാൾ കിറ്റ് വിതരണം നടത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലക്കി ബ്രദർസ് ക്ലബ്ബിൽ നടത്തിയ ഉദ്ഘാടന ചടങ്ങിൽ ഇബ്രാഹിം യൂസഫ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽഅസീസ് ഹാജി ഉദ്ഘാടനം ചെയ്തു.
അന്തുഞ്ഞി അഷ്റഫ് മുഹമ്മദ് ,എച്ച് ഐ കാലിദ് ,നിസാർ ,കാസിം അഷ്റഫ്, ബിജു പരിപാടിക്ക് നേതൃത്വം നൽകി.
സിദ്ദീഖ് മഞ്ചേശ്വരം സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.