ഉപ്പള : മംഗൽപാടി പഞ്ചായത്ത് വക കുബണൃർ മാലിന്യ സംസ്‌ക്കരണ ശാലയിൽ 14 വര്ഷങ്ങളായി മാലിന്യങ്ങൾ സാംസ്‌ക്കരിക്കാതെ കൂട്ടിയിട്ട് കുപ്രസിദ്ധമായ “മാലിന്യമല” സൃഷ്ടിക്കപ്പെട്ടതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ മാലിന്യമുക്ത സമരസമിതി രൂപീകരിച്ചു പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ വിരോധത്തിൽ നാട്ടുകാരായ സമരസമിതി നേതാക്കൾക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയെക്കൊണ്ട് പോലീസിൽ പരാതി നൽകി കള്ളക്കേസിൽ കുടുക്കാൻ ശ്രമം.
പഞ്ചായത്ത് ഭരണ സമിതിയുടെ ഈ നെറിക്കെട്ട പ്രവർത്തിക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പിടിപ്പ് കേടും കെടുകാര്യസ്ഥതയും, അനാസ്ഥയും കാരണം ഒരു നാട്ടിലെ ജനങ്ങളെ മുഴുവൻ ദുരിതത്തിലാക്കിയതും പോരാ അതിനെതിരെ നാടിന്ന് വേണ്ടി ശബ്ദിച്ചവർക്കെതിരെ കള്ളകേസ് നൽകി നിശബ്ധരാക്കാൻ ആണ് ശ്രമമെങ്കിൽ വരും നാളുകളിൽ ഈ പഞ്ചായത്തിനെതിരെ പഞ്ചായത്തിലെ എല്ലാ പ്രദേശത്തെയും എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളിച്ചു ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ജനങ്ങൾ നിർബന്ധിതരാകുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.