Read Time:59 Second
www.haqnews.in
കുമ്പള: എസ് എസ് കെ പ്രവർത്തന പദ്ധതികളുടെ ഭാഗമായി ആരിക്കാടി ജനറൽ ജി ബി എൽ പി സ്ക്കൂൾ രക്ഷാകർത്താക്കൾക്കായുള്ള “വീട്ടിൽ ഒരു ഗണിത ലാബ്” പരിശീലന പരിപാടി സ്ക്കൂളിൽ വെച്ച് നടന്നു.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ഉത്ഘാടനം ചെയ്തു.
എസ് എം സി ചെയർമാനും പഞ്ചായത്ത് അംഗവുമായ ബി എ റഹ്‌മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു.
ഡോ ജലാൽ ഹഖ് മാസ്റ്റർ, സൗമ്യ ടീച്ചർ, നയന ടീച്ചർ,ദിവ്യ ടീച്ചർ, സുനിത ടീച്ചർ സംബന്ധിച്ചു.
ഹെഡ്മിസ്ട്രസ് സാവിത്രി ടീച്ചർ സ്വാഗതവും കൃഷ്ണകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.