യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കുടുംബ സംഗമം നടത്തി
കുമ്പള: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി എ.കെ.എം. അഷറഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബംബ്രാണയിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുസ് ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എം.പി ഖാലിദ് അധ്യക്ഷനായി.എം.സി ഖമറുദ്ധീൻ എം.എൽ.എ, യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ചുനാഥആൾവ, യു ഡി എഫ് സ്ഥാനാർഥി എ.കെ.എം അഷ്‌റഫ് ,മുസ് ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെആരിഫ്, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിശത്ത് താഹിറ, ജില്ലാ പ്രസിഡന്റ് നസീമ ടീച്ചർ, ബിന്ദു ബെഞ്ചമിൻ ഡിസൂസ,കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസഫ്, ജില്ലാ പഞ്ചായത്തംഗം ജമീല സിദീഖ്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഗണേഷ് ഭണ്ഡാരി, ലക്ഷ്മണ പ്രഭു, നസീമ ഖാലിദ് യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ,അസീസ് കളത്തൂർ എന്നിവർ സംസാരിച്ചു.