Read Time:54 Second
www.haqnews.in
ഉപ്പള: മംഗൽപാടി പ്രദേശത്തെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും,നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത് കൊണ്ട് മംഗൽപാടിയിൽ ജനശ്രദ്ധയും, പ്രശംസയും ഏറ്റു വാങ്ങിയ ബഹുജന കൂട്ടായ്മയായ മംഗൽപാടി ജനകീയ വേദി എന്ന ജനകീയ സംഘടനയുടെ ഓഫീസ് കാര്യാലയം ഉപ്പളയിലെ സിങ്കപ്പൂർ കോപ്ലക്സിൽ 2021 മാർച്ച് 22 തിങ്കളാഴ്ച്ച വൈകുന്നേരം 4:30 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടും.
ചടങ്ങിൽ ജില്ലയിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ഒട്ടനവധി പ്രമുഖ വ്യക്തികൾ സംബന്ധിക്കുമെന്ന് മംഗൽപാടി ജനകിയ വേദി നേതാക്കൾ അറിയിച്ചു.