ബന്തിയോട് മുട്ടം ദേശീയപാതയിൽ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് മരം വ്യാപാരിക്ക് ദാരുണമരണം;അപകടം വരുത്തി നിർത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ബന്തിയോട് മുട്ടം ദേശീയപാതയിൽ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് മരം വ്യാപാരിക്ക് ദാരുണമരണം;അപകടം വരുത്തി നിർത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

0 0
Read Time:1 Minute, 24 Second

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കര്‍ണാടക സകലേഷ്പുര സ്വദേശിയും ബന്തിയോട് അടുക്കം വളയം റോഡിൽ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറരയോടെ ബന്തിയോട് മുട്ടം ദേശീയപാതയിലായിരുന്നു അപകടം.
മുട്ടത്തെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം.
നിർത്താതെ പോയ വാഹനം ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂട്ടര്‍ റോഡരികില്‍ തെറിച്ചുവീണ നിലയിലായിരുന്നു. റോഡില്‍ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ആദമിനെ പരിസരവാസികള്‍ ബന്തിയോട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ഭാര്യ: നഫീസ. മക്കള്‍: സമീര്‍, നാസര്‍, അഷ്‌റഫ്, അബൂബക്കര്‍, സിദ്ദീഖ്, റസാഖ്, ഫാറൂഖ്, അബ്ബാസ്, റംലത്ത്, കലന്തര്‍, ബീവി എന്നിവരാണ്.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!